
ഞങ്ങളുടെ ഭൂപ്രദേശത്തിനു മേല്‍ കണ്ണുവയ്ക്കാതെ നിയമവിരുദ്ധമായി കൈയേറിയ ഇന്ത്യന്‍ പ്രദേശം തിരിച്ചു തരൂ. സ്വന്തം ജനങ്ങളെ കൊല്ലാതെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ നിലനിര്‍ത്തുന്ന സമ്പത്വ്യവസ്ഥയെയും സൈനിക മേധാവിത്വം ഉപയോഗിച്ച് നിശബ്ദരാക്കിയ ഭരണകൂടത്തെയും പീഡനങ്ങളാല്‍ കളങ്കിതമാക്കിയ മനുഷ്യാവകാശ ചരിത്രത്തെയും രക്ഷിക്കാന്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടതെന്ന് ഇന്ത്യന്‍ പ്രതിനിധി പരിഹസിച്ചു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സ്വന്തം പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ വ്യോമാക്രണം നടത്തി 30 ഓളം സാധാരണക്കാര്‍ മരിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കേന്ദ്രീകരിച്ച് പാക് സേന നടത്തിയ ആക്രമണം പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. ഇതിനെതിരേയാണ് യുഎന്നില്‍ ഇന്ത്യ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Comments: